തിരുവനന്തപുരം: സംസ്ഥാനത്തെ എൻജിനിയറിംഗ് കോളജുകൾ നേരിടുന്ന വെല്ലുവിളികൾ പരിഹരിക്കാൻ സംയുക്ത ഇടപെടൽ ശക്തമാക്കുമെന്നു ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം .ജോണ്. എൻജിനിയറിംഗ് കോളജ് അസോസിയേഷൻ പ്രതിനിധികൾ, സർവകലാശാല അധികൃതർ ഉൾപ്പെടെയുള്ളവരുമായി നടത്തിയ ചർച്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പ്രതിസന്ധികൾ പരിഹരിക്കാൻ സർക്കാർ മാനേജുമെന്റുകളുമായി സഹകരിച്ച് പ്രവർത്തിക്കും. കോളജുകളിലെ പ്രവേശന നടപടികളും അലോട്ട്മെന്റും സമയബന്ധിതമായി പൂർത്തിയാക്കും.
വിദ്യാർഥി സൗഹൃദവും സുതാര്യവും കാര്യക്ഷമവുമായ പ്രവേശന സംവിധാനം ഉറപ്പാക്കുന്നതിനൊപ്പം, ഉന്നത വിദ്യാഭ്യാസ മേഖലയിൽ എല്ലാവർക്കും തുല്യമായ അവസരങ്ങൾ നൽകുകയെന്നത് സർക്കാരിന്റെ പ്രധാന ഉത്തരവാദിത്തമാണെന്നും യോഗത്തിൽ മന്ത്രി വ്യക്തമാക്കി.